Saturday, May 21, 2011

കാരിക്കോടമ്മ സ്‌പീക്കിംഗ്‌

അവധിക്കാലം ചെലവഴിക്കാനാണ്‌ അമ്മയുടെ നാട്ടിലെത്തിയത്‌. അല്ലെങ്കിലും എല്ലാ അവധിക്കാലവും അമ്മമ്മയ്‌ക്കൊപ്പം തന്നെ.
അമ്മമ്മയുടെ മടിയില്‍ തല വച്ച്‌ ഗ്രാനൈറ്റിട്ട തറയില്‍ വെറുതേ കിടക്കുമ്പോഴാണ്‌ ലാന്‍ഡ്‌ ഫോണ്‍ ബെല്ലടിച്ചത്‌. എഴുന്നേല്‍ക്കാന്‍ മടിച്ചു
`ചെന്നു നോക്കൂ കൂഞ്ഞു'
`ഹലോ'
അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്‌.
'ഹലോ ആരാ?'
`ഞാന്‍ കാരിക്കോടമ്മയാണ്‌. നെടിയേറ്റയ്യപ്പന്റെ ഫോണ്‍ നമ്പര്‍ ഒന്നു തരാവോ?'
ഒന്നു ഞെട്ടി. വൈകിട്ട്‌ അമ്മമ്മയുടെ കൂടെ നെടിയേറ്റയ്യപ്പന്റെ അമ്പലത്തില്‍ പോകാമെന്നു പറഞ്ഞിരുന്നതാണ്‌. അതിനിടയിലാണ്‌ നെടിയേറ്റയ്യപ്പന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച്‌ കാരിക്കോടമ്മയുടെ വിളി.
ആഗോളവത്‌കരണം ദേവലോകത്തുമായോ....
ഒന്നും മിണ്ടാതെ റിസീവര്‍ വച്ചു.
അമ്മമ്മ ഊന്നുവടിയുടെ സഹായത്തോടെ അകത്തേക്കു വന്നു
`ആരാ കുഞ്ഞൂ വിളിച്ചേ?'
`അത്‌ പിന്നെ അമ്മമ്മേ...'
ഫോണ്‍ വീണ്ടും അടിച്ചു. ഞാന്‍ സെറ്റിയിലേക്കു ചാടിക്കയറി.
അമ്മമ്മ ഫോണ്‍ എടുത്തു.
`ഹലോ
`ആ.. ഷീബയാണോ? എന്നാ ഷീബേ വിശേഷം? ആ.. നീയാണോ ആദ്യം വിളിച്ചതും.? ഒന്നു നോക്കട്ടെ.'
രണ്ടു മിനിട്ടിനുള്ളില്‍ അമ്മമ്മ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുത്തു.
ഫോണ്‍ താഴെവച്ച്‌ അമ്മമ്മ തിരിയുമ്പോള്‍ ഞാന്‍ കസേരയിലിരുന്ന്‌ നഖം കടിക്കുകയായിരുന്നു, എന്റെ ആലോചനകള്‍ കാടുകയറുകയും.
എന്റെ ഭാവം കണ്ടിട്ടാവണം ഒന്നും ചോദിക്കുംമുന്‍പേ അമ്മമ്മ പറഞ്ഞു.
`എടി മണ്ടീ, കാരിക്കോടമ്മയും നെടിയേറ്റയ്യപ്പനുമൊക്കെ ഈ പൂമാലയില്‍ കിടന്നോടുന്ന ഓട്ടോറിക്ഷയുടെ പേരാ. അത്‌ ഓടിക്കുന്നവരും ഇപ്പോ ആ പേരിലാ അറിയുന്നേ...'
ഞാന്‍ അന്തം വിട്ടു. കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു.
ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ ശബ്‌ദിച്ചു. ഇനി ആരായിരിക്കും വിളിക്കുന്നതെന്നോര്‍ത്ത്‌ ഞാനൊന്നു ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു.

19 comments:

  1. കൊച്ചുകഥയെങ്കിലും ഇതില്‍ ആക്ഷേപഹാസ്യത്തിന്റെ ചുവയുള്ള നല്ല നര്‍മ്മമുണ്ട്. ഇത് വായിച്ചിട്ട് ഒട്ടേറെ ചിരിച്ചു.. നല്ല ചിന്ത ജൈന്‍.. അപ്പോള്‍ കവിതക്കൊപ്പം ഇനി കഥയിലും കൈവെച്ചു തുടങ്ങൂ.

    ReplyDelete
  2. thank you manu. ente kathayezhuthile prachodanam manuvanennu paranjal manuvinu uyaram vakaruth. keto.

    ReplyDelete
  3. wow....ശെരിക്കും നല്ല ഒരു തീം... കുറഞ്ഞ വാക്കുകളില്‍...

    ReplyDelete
  4. ഹ ഹ ഹ കൊള്ളാം ജെയിന്‍ നന്നായിട്ടുണ്ട്. അല്ലെങ്കിലും ചില ഓട്ടോറിക്ഷകളുടെ പേരുകള്‍ നല്ല രസമാണ് ചില സമയത്ത് അതില്‍ ചിലത് ഇതുപോലെ ചിരിപ്പിക്കാറുമുണ്ട് :)

    എഴുത്ത് തുടരട്ടെ. ആശംസകളോടെ...
    http://jenithakavisheshangal.blogspot.com/
    (പുതിയ ഒരു പോസ്റ്റ്‌ ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

    ReplyDelete
  5. കുറച്ചേ ഉള്ളുവെങ്കിലും നന്നായിട്ടുണ്ട്. ആശംസകള്‍ !!
    എന്തിനാ കുട്ടി ഈ word verification?

    ReplyDelete
  6. ഈ കൊച്ചു കഥ ഇഷ്ട്ടമായി . ചിരിപ്പിച്ചു

    ReplyDelete
  7. കണാൻ കണ്ണുകൾ കിട്ടിയവളേ
    കാണാതൊന്നുമിരിക്കരുതേ ....

    ReplyDelete
  8. ഒറ്റയ്ക്കിരുന്ന് വായിച്ച് ഒറ്റയ്ക്കിരുന്ന് ചിരിച്ചുപോയി. അനുഭവം ആണോ കൊച്ചുകഥയായി രൂപാന്തരപ്പെട്ടത്?

    ReplyDelete
  9. ചെകുത്താന്‍ വിളിച്ച് ഈശ്വരന്റെ നമ്പര്‍ ചോദിക്കാതിരുന്നത് ഭാഗ്യം.

    ReplyDelete
  10. ഹെ ഹെ ഹേ.. :))

    ബ്ലോഗില്‍ ചെകുത്താനുണ്ട്.
    അങ്ങേറ്ടെ ഫോണ്‍ വരുമോ.. ങെ!!

    ReplyDelete
  11. ഇത് സംഗതി ഗുള്ളാമമല്ലോ. നമ്മുടെ നാട്ടിലും ഓട്ടോകളുടെ പേരുകളൊക്കെ ഇങ്ങനെയൊക്കെ തന്നെ!

    കമന്റെഴുതുമ്പോഴത്തെ ഈ വേർഡ് വെരിഫിക്കേഷൻ ഇല്ലാതെ സെറ്റ് ചെയ്യുന്നത് കമന്റെഴുതുന്നവർക്ക് സൌകര്യമാണ്.

    ReplyDelete
  12. word verification eduthukalayan njan nokiyit nadannilla. athane karyam...
    thank you
    vannavarkum vayich abhiprayam ariyichavarkum...

    ReplyDelete
  13. "ആഗോളവത്‌കരണം ദേവലോകത്തുമായോ...." :)
    കൊള്ളാട്ടോ.. ഈ കൊച്ചു കഥ ഇഷ്ടായി

    ReplyDelete
  14. To remove word verification -- go to settings from your dashboard -- "Basic" page will be showing... take "comments" from that -- in that page ,10th option is "Show word verification for comments?" select "no" and save settings.
    Or click here.

    ReplyDelete
  15. ഇവ്ടെ ആദ്യാണ്..
    വളരെ രസകരമായ കഥ..!
    അധികം വലിച്ചുനീട്ടാതെ നന്നായി അവതരിപ്പിച്ചു.
    അതുകൊണ്ടു തന്നെ ഒത്തിരി ഇഷ്ടായി.!
    ആശംസകള്‍..!

    ReplyDelete
  16. രസകരമായി എഴുതിയിരിക്കുന്നു,ആശംസകള്‍.

    ReplyDelete
  17. നല്ല ഉഷാറായിട്ടുണ്ട്. അഭിനന്ദനങ്ങൾ....

    ReplyDelete